ocr
ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയറും മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ കോളേജും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മദർ തെരേസ പാലിയറ്റീവ് കെയറിന്റെ 8ാമത് വാർഷികത്തോടനുബന്ധിച്ച് മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ കോളേജും മദർ തെരേസ പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി.സത്യദേവൻ അദ്ധ്യക്ഷനായി. സന്തോഷ്
സ്നേഹ സ്വാഗതം പറഞ്ഞു. ഡോ.വിനു ഗോപിനാഥ്, ഡോ.ആർ.മിനിമോൾ, ജി.ഗോപിനാഥൻ പിള്ള, ഡി.എബ്രഹാം, ബാബു കൊപ്പാറ, സുരേഷ് നാറാണത്ത്, അനീഷ് (പി.ആർ.ഒ മുകാംബിക മെഡിക്കൽ കോളേജ്), വിജയ കമൽ, പി.ബിന്ദു, ലളിതാ ശിവരാമൻ, സരസ്വതി പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു..
അസ്ഥി രോഗം, ജനറൽ സർജറി, ജനറൽ മെഡിസിൻ, മൂത്രാശയരോഗങ്ങൾ, പ്രസവ സ്ത്രീരോഗ വിഭാഗം, ശ്വാസകോശ രോഗ നിർണയം, കാൻസർ വിഭാഗം, ഇ.എൻ.ടി വിഭാഗം,
ഹൃദ്രോരോഗ വിഭാഗം, നേത്ര പരിശോധന വിഭാഗം, ശിശുരോഗ വിഭാഗം, ചർമ്മരോഗ വിഭാഗം എന്നിവയിലായി 50 അധികം മെഡിക്കൽ സംഘം ക്യാമ്പിൽ പങ്കെടുത്തു.