കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് ഇന്ന് നടക്കും. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 2023 ഡിസംബർ 31വരെ ലഭ്യമായതും തീർപ്പാക്കാത്തതുമായ അപേക്ഷകളിലാണ് അദാലത്ത്. സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരത്ത് 263, കൊല്ലത്ത് 253, പത്തനംതിട്ടയിൽ 161, ആലപ്പുഴയിൽ 117 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവനന്തപുരം മേഖലയിൽ 132 അപേക്ഷകളും ചെങ്ങന്നൂർ മേഖലയിൽ 64 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് എന്നിവർ പങ്കെടുക്കും