കൊല്ലം: പ്രവർത്തകർക്കൊപ്പം നിന്ന നേതാവായിരുന്നു പ്രതാപവർമ്മ തമ്പാനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും പ്രവർത്തകരുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം നിന്നും വേഗത്തിൽ തീരുമാനങ്ങൾ എടുത്തും കൃത്യമായി നടപ്പാക്കിയും മാതൃക കാട്ടിയ തമ്പാൻ എക്കാലത്തെയും ശക്തനായ ഡി.സി.സി പ്രസിഡന്റായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഡി.സി.സിയുടെ വളർച്ചയിൽ തമ്പാന്റെ പ്രവർത്തന കാലം വിസ്മരിക്കാൻ കഴിയില്ലെന്നും പ്രസിഡന്റ് അനുസ്മരിച്ചു. ഡി.സി.സി ഓഫീസിൽ നടന്ന രണ്ടാമത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. നേതാക്കളായ സൂരജ് രവി, അൻസർ അസീസ്, ജി.ജയപ്രകാശ്, എസ്.ശ്രീകുമാർ, ആദിക്കാട് മധു, എം.എം.സഞ്ജീവ് കുമാർ, ഡി.ഗീതാകൃഷ്ണൻ, ബി.ശങ്കരനാരായണ പിള്ള, അഡ്വ. എസ്.ഷേണാജി, ഹബീബ് സേട്ട്, ആർ.രമണൻ, മീര രാജീവ്, വി.എസ്.ജോൺസൺ മാത്യൂസ്, സുന്ദരേശൻ, ചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.