കൊല്ലം: പൊതുവിദ്യാഭ്യാസ മേഖലയിൽ മികവുറപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായി കെ.എസ്.ടി.എ മികവ് 2024 എന്ന പേരിൽ അക്കാഡമിക് ശിൽപ്പശാല സംഘടിപ്പിച്ചു. വാടിയിലെ കെ.എസ്.ടി.എ ജില്ലാ സെന്ററിൽ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു.
കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവും എസ്.ഇ.ആർ.ടി റിസർച്ച് ഓഫീസറുമായ രാജേഷ്.എസ് വള്ളിക്കോട് വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ അദ്ധ്യക്ഷനായി. നാലാം ക്ലാസിലെ ഇംഗ്ലീഷ് പരിപാടിയായ ട്വിങ്കിൾ, ഇംഗ്ലീഷ് എൻഹാസ്‌മെന്റ് പ്രോഗ്രാം, ഗണിതം ലളിതം, ഐ.ടി ശാക്തീകരണം, നവാദ്ധ്യാപക പരിശീലനം, എൽ.എസ്.യു.എസ് പരിശീലനവും മാതൃകാപരീക്ഷയും നിരന്തര വിലയിരുത്തൽ മാതൃക എന്നിവ ശിൽപ്പശാലയിൽ അവതരിപ്പിച്ചു. ജി.കെ.ഹരികുമാർ, എസ്.സബിത, ടി.ആർ.മഹേഷ്, ആർ.ബി.ശൈലേഷ് കുമാർ, എം.എസ്.ഷിബു, ജെ.ശശികല, വി.കെ.ആദർശ് കുമാർ എന്നിവർ സംസാരിച്ചു.