അഞ്ചാലുംമൂട്: അഞ്ചാലുംമൂട് - പാവൂർവയൽ ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. ദിവസവും ചാക്കിലും മറ്റും കെട്ടിയ മാലിന്യങ്ങൾ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായാണ് ആക്ഷേപം. ഇത് സംബന്ധിച്ച നാട്ടുകാർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല.
പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചെങ്കിലും വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് തുടരുകയാണ്. മാലിന്യം റോഡിൽ വലിച്ചെറിയുകയും ഇവ പിന്നീട് കുന്നുകൂടി സമീപത്തെ ഓടകളിലേക്കും മറ്റും വീണ് വെള്ളം ഒഴുക്ക് തടസപ്പെടുന്ന സ്ഥിതിയുമുണ്ട്.
വെള്ളക്കെട്ടിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് കൊല്ലം കോർപ്പറേഷൻ, പനയം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കിയതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്. കോർപ്പറേഷനിലെ അഞ്ചാലുംമൂട് ഡിവിഷനും പനയം പഞ്ചായത്തും കൂടിച്ചേർന്നതാണ് അഞ്ചാലുംമൂട് പാവൂർ വയൽ റോഡ്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും
വലിച്ചെറിയുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യുന്നില്ല
കുന്നുകൂടിയ മാലിന്യം ഭക്ഷമമാക്കി തെരുവ് നായ്ക്കൾ
മാലിന്യം റോഡിലാകെ പരക്കുന്ന് ദുർഗന്ധപൂരിതം
രാത്രിയിൽ വാഹനത്തിലെത്തി മാലിന്യം തള്ളുന്നു
പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷം
രാത്രിയിൽ പാവൂർ വയൽ റോഡിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് തെരുവ് നായ്ക്കൾ കൂട്ടമായി ചാടുന്നത് അപകടങ്ങൾ വർദ്ധിപ്പിച്ചു.
പ്രദേശവാസികൾ