കൊല്ലം: കൊട്ടിയം പൗരവേദിയുടെ ആഭിമുഖ്യത്തിൽ 11ന് വൈകിട്ട് 3.30ന് 'കൊട്ടിയം നാളെ' എന്ന വിഷയത്തിൽ കൊട്ടിയം വ്യാപാര ഭവനിൽ ജനകീയ വികസന സെമിനാർ സംഘടിപ്പിക്കും. ദേശീയപാത വികസനത്തോടെ പുതിയ രൂപവും ഭാവവും കൈവരുന്ന കൊട്ടിയത്തെ കുറിച്ച് ചിന്തിക്കാനും ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനുമാണ് സെമിനാർ വേദി നടത്തുന്നത്. എം.പി, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി, സംഘടന നേതാക്കൾക്കൊപ്പം പൊതുജനങ്ങളും പങ്കെടുക്കും. സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് അധികാരികളിൽ എത്തിക്കുമെന്ന് പ്രസിഡന്റ് അഡ്വ. കൊട്ടിയം.എൻ.അജിത്ത്കുമാർ, സെക്രട്ടറി അജീഷ് പാറവിള, ട്രഷറർ സാജൻ കവറാട്ടിൽ എന്നിവർ അറിയിച്ചു.