കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ഓണം സ്വർണോത്സവം ഇന്ന് മുതൽ ഒക്ടോബർ 31വരെ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, ട്രഷറർ എസ്.പളനി എന്നിവർ അറിയിച്ചു.
ജില്ലയിലെ എല്ലാ സ്വർണ വ്യാപാര സ്ഥാപനങ്ങളും മൂന്നുമാസം നീണ്ടുനിൽക്കുന്ന സ്വർണോത്സവ സമ്മാന പദ്ധതിയിൽ അംഗമായിട്ടുണ്ട്. സ്വർണാഭരണ ശാലകളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനമായി നൽകുന്ന കൂപ്പണുകൾ ലഭിക്കും. ഹയർ സെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും സ്ത്രീ ശാക്തീകരണ മേഖലകളിലും ഓണാഘോഷ പരിപാടികളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.