photo
കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ കമ്പിത്തൂണുകളിൽ ഒതുങ്ങിയ നിലയിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണം മുടന്തുന്നു. നിർമ്മാണോദ്ഘാടനം നടന്ന് ഒരു വർഷമെത്താറാകുമ്പോഴും ഒന്നാം നിലയുടെ കോൺക്രീറ്റ് പോലും നടത്താനായിട്ടില്ല. കമ്പികൾ ഉയർന്നു നിൽക്കുന്നുവെന്നതാണ് ആകെയുള്ള പുരോഗതി. നിലവിൽ ഡയറ്റും ജില്ലാ വിദ്യാഭ്യാസ ഓഫീസുമൊക്കെ പ്രവർത്തിക്കുന്ന വളപ്പിലാണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 10നാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി നിർമ്മാണോദ്ഘാടനം നടത്തിയത്.

5.7 കോടി രൂപയുടെ പദ്ധതി

ഉയരേണ്ടത് 17000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം

പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി