പുനലൂർ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് സമീപത്തെ ജോ. കൗൺസിൽ ഹാളിൽ നടക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.എസ്.ജോസ് ഇന്നസന്റ് അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാ‌ർ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാടൻ, സംസ്ഥന സെക്രട്ടറി എ.ജി.രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസഡന്റ് ബി.വിജയമ്മ, സീനിയർ സിറ്റിസൺ ജില്ലാ സെക്രട്ടറി ഡി.രാമചന്ദ്രൻ പിള്ള, ജോ. കൗൺസിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുന്ദരൻ, ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ബി.ബിനു, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി എസ്.സുമേഷ്, സംസ്ഥാന വനിത കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.സുഷ, ജില്ലാ ട്രഷറർ കെ.മോഹൻ, കെ.രാജൻ, തുടങ്ങിയവർ സംസാരിക്കും. വനിത കമ്മിറ്റി ജില്ലാ സെക്രട്ടറി ഡി.ഉഷ അനുശോചന പ്രമേയവും ആർ.സോമൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി ബി.രാധാകൃഷണ പിള്ള സ്വാഗതവും എം.ആർ.ശ്രീകുമാർ നന്ദിയും പറയും. പരിപാടിയുടെ മുന്നോടിയായി രജിസ്ട്രേഷനും പതാക ഉയർത്തലും നടക്കും.