ചാത്തന്നൂർ: തിരു-കൊച്ചി ഉൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ആഴത്തിൽ പഠിച്ച നേതാവായിരുന്നു ഡോ. ജി പ്രതാപ വർമ്മ തമ്പാനെന്ന് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു പറഞ്ഞു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതാപ വർമ്മ തമ്പാന്റെ രണ്ടാമത് ഓർമ്മ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ് കുമാർ, ചാത്തന്നൂർ മുരളി, സുഗതൻ പറമ്പിൽ, കെ.ജയചന്ദ്രൻ, വിഷ്ണു നമ്പൂതിരി, മൈലക്കാട് ഷറഫുദ്ദീൻ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സഹദേവൻ, മധുസൂദനൻ, സി.വൈ.റോയി, കരിമ്പാലൂർമണിലാൽ, പ്രമോദ് കാരംകോട്, ചിറക്കട നിസാർ, ശാർങ്ങദാസ്, ജി.രാധാകൃഷ്ണൻ, രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.