dddd
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 991- ാം വെള്ളാർവട്ടം ശാഖയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ചുമതല കൈമാറുന്നു.

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 991 -ാം നമ്പർ വെള്ളാർവട്ടം ശാഖയിൽ ഭാരവാഹികൾ രാജിവച്ചതിനെ തുടർന്ന് ശാഖയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ യൂണിയൻ കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, കൗൺസിൽ അംഗങ്ങൾ പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ എന്നിവർ സംസാരിച്ചു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായി എൻ.ശിവദാസൻ (ചെയർമാൻ ) ആർ. ശർമ്മദാസ് (കൺവീനർ ), ആർ.രാജേഷ്, ബിജു പുഷ്പരാജൻ, ജയലാൽ, മുരളി, മഞ്ജു അശോകൻ, ശ്രീകല സോഹൻലാൽ, രാഹുൽരാജ്,റെജിൻ, എം.എൻ. ലിജു,ജയശ്രീ മോഹൻദാസ്, സിമി, എം.വിജയൻ( എല്ലാവരും കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.