surendran
ലൈബ്രറി പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെ ഭാഗമായി കരീപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി പ്രവർത്തകർക്ക് കടയ്ക്കോട് പബ്ലിക് ലൈബ്രറിയിൽ നൽകിയ ഏകദിന സോഫ്റ്റവെയർ പരിശീലനം ലൈബ്രറി പ്രസിഡൻ്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അംഗ ലൈബ്രറികളിലെ പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കരീപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി പ്രവർത്തകർക്ക് ഏകദിന സോഫ്റ്റവെയർ പരിശീലനം നൽകി. കടയ്ക്കോട് പബ്ലിക് ലൈബ്രറിയിൽ നടന്ന പരിശീലനം പു.ക. സ ഏരിയ പ്രസിഡന്റും കടയ്ക്കോട് ലൈബ്രറി പ്രസിഡന്റുമായ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കരീപ്ര പഞ്ചായത്ത് സമിതി കൺവീനർ എസ്. അശോകൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഷീജ, എസ്.പ്രദീപ്കുമാർ, അഡ്വ.ജി.അമൃതവല്ലി, എസ്.വത്സല എന്നിവർ സംസാരിച്ചു. പി.നജിത പരിശീലകയായി.

.