photo
ചക്കുവള്ളി ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്നു സ്ഥാപിച്ച കത്താത്ത ഹൈമാറ്റ് ലൈറ്റ്

പോരുവഴി: ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ ചക്കുവള്ളി ചിറയുടെ പടിഞ്ഞാറ് ഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമായി. ജോസ് കെ.മാണി എം പി യുടെ ഫണ്ടിൽ നിന്ന് ചക്കുവള്ളി ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന് 5 മാസം മുമ്പ് സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് 2 മാസമായി കത്തുന്നില്ല. രാത്രിയായാൽ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായിരുന്ന ഈ പ്രദേശം ലൈറ്റ് സ്ഥാപിച്ചതിന് ശേഷം ശാന്തമായിരുന്നു. ലൈറ്റ് കത്താത്തതിനാൽ വീണ്ടും മദ്യപാനികളുടെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ലൈറ്ര് തക‌ർത്തതും ഇക്കൂട്ടരാണെന്ന പരാതിയുണ്ട്.

പഞ്ചായത്ത് മെമ്പറെയും മറ്റ് അധികാരികളെയും അറിയിച്ചിട്ട് ഇതുവരെയും ഒരു പരിഹാരവും ഉണ്ടായില്ല. പൊ​ലീ​സ്-​എ​ക്സൈ​സ് വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണം. ലൈറ്റിന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വെ​ളി​ച്ചം ഉ​റ​പ്പാ​ക്ക​ണം.

പ്രദേശവാസികൾ