photo
തീരദേശ മേഖലയെയും മലയോര മേഖലയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ കെ.എസ്.ആർ.ടി.സി ബസ് പോരുവഴി പെരുവിരുത്തി മലനടയിൽ എത്തി അവിടെ നിന്ന് സർവീസ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിക്കുന്നു

പോരുവഴി: പോരുവഴി, പെരുവിരുത്തി, മലനട ക്ഷേത്രം വഴി പത്തനംതിട്ട - കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. തീരദേശ മേഖലയെയും മലയോര മേഖലയെയും ബന്ധിച്ചുകൊണ്ട് മലനട ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച സർവീസ് പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. മലനട ദേവസ്വം പ്രസിഡന്റ് രവി, സെക്രട്ടറി രജനീഷ് , കമ്മറ്റി അംഗങ്ങളായ പി.എസ്.ഗോപകുമാർ ,ശ്രീനിലയം സുരേഷ് ,പത്മനാഭപിള്ള , പ്രസന്നൻ പാലത്തുണ്ടിൽ ,രാധാകൃഷ്ണപിള്ള ,ബാബു, സഹ ഊരാളി രാഘവൻ , ദേവസ്വം ജീവനക്കാരായ,രാജേഷ് , വിമൽ പ്രകാശ് , സന്തോഷ് എന്നിവർ സ്വീകരിച്ചു .മലനട ദേവസ്വം ഭരണസമിതിയുടെയുംഇടയ്ക്കാട് നിവാസികളായ പ്രദീപ് ,സുരേഷ് എന്നിവരുടെ ശ്രമഫലമായിട്ടാണ് സർവീസ് അനുവദിച്ചത്.രാവിലെ 5.30ന് മലനടയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക്. രാത്രി 10.20ന് മലനടയിൽ സ്‌റ്റേ ചെയ്യും .