photo
ദളിത് കോൺഗ്രസ് പിറവന്തൂർ മണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥികൾക്ക് യഥാ സമയങ്ങളിൽ ഗ്രാൻഡുകൾ ലഭിക്കാത്തത് കാരണം പഠനം മുടങ്ങുന്ന അവസ്ഥയാണെന്ന് ദളിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ ആരോപിച്ചു. ദളിത് കോൺഗ്രസ് പിറവന്തൂർ മണ്ഡലം സമ്മേളനം അലിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വർഷങ്ങളിലെയും ബഡ്ജറ്റിൽ കോടികൾ ഈ വിഭാഗത്തിന്റെ സാമൂഹിക പുരോഗതിക്ക് വേണ്ടി മാറ്റി വയ്ക്കുമെങ്കിലും പകുതി തുകയും ലാപ്സായി പോകുയാമെന്നും അദ്ദേഹം വ്യക്തമാക്കി. ദളിത് കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കലയനാട് ചന്ദ്രബാബു അദ്ധ്യക്ഷനായി. കെ.പി.അജിത്ത്, പി.കെ.സോമൻ, നെടുങ്കുളം സുരേഷ്കുമാർ,പുഷ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.