ശാസ്താംകൊട്ട: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് 2000 രൂപ ബോണസ് നൽകണമെന്ന് തൊഴിലുറപ്പ് യൂണിയൻ എസ്.ടി.യു പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം കാരാളി വൈ. എ.സമദ് യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എസ്.ടി.യു പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുജാത രാജൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആസിയ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളായ സുനിറ യൂസഫ്, അഭിത സുലൈമാൻ, അറിയാത് ഷിഹാബ്, ഹുസൈബ,ജയ ശിവൻപിള്ള, സാജിത അഷ്‌റഫ്‌, കുമാരി രാജൻ പിള്ള, ബിന്ദു രാധാ തുടങ്ങിയവർ സംസാരിച്ചു