gandhibhavan
ഗാ​ന്ധി​ഭ​വൻ സേ​വ​ന​പ്ര​വർ​ത്ത​കർ വയനാട് ദുരിതബാധിതർക്ക് നഷകാനായി സ്വരൂപിച്ച സ​ഹാ​യ​ധ​ന ചെ​ക്ക് ഗാ​ന്ധി​ഭ​വൻ​സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.ആർ. ശ്രീ​ദേ​വി മ​ന്ത്രി കെ.ബി ഗ​ണേ​ഷ് കു​മാ​റി​ന് കൈ​മാ​റു​ന്നു

പ​ത്ത​നാ​പു​രം: വ​യ​നാ​ടി​ന് സ​ഹാ​യമാകാൻ ഗാ​ന്ധി​ഭ​വ​നി​ലെ​യും ഗാ​ന്ധി​ഭ​വ​ന്റെ കാ​സർ​ഗോ​ഡ് മു​തൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ബ്രാ​ഞ്ചു​ക​ളി​ലെ​യും മു​ന്നൂ​റോ​ളം വ​രു​ന്ന സേ​വ​ന പ്ര​വർ​ത്ത​ക​രു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് നൽ​കു​ന്ന​തി​നാ​യി മ​ന്ത്രി കെ.ബി. ഗ​ണേ​ഷ്​കു​മാ​റി​ന് കൈ​മാ​റി.
ഗാ​ന്ധി​ഭ​വൻ മി​ത്ര​ങ്ങ​ളാ​യ ജോ​ജി​ലാൽ തോ​മ​സ് ​ പ്രി​യ ജോ​ജി ദ​മ്പ​തി​കൾ, സു​ബിൻ ബാ​ബു, മ​ഞ്​ജു​അ​ക്ഷ​യ് ദ​മ്പ​തി​കൾ എ​ന്നി​വർ ഗാ​ന്ധി​ഭ​വ​നെ എൽ​പ്പി​ച്ച തു​ക​യും ചേർ​ത്ത് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും മൂ​ന്നാം ക്ലാ​സ് വി​ദ്യാർ​ത്ഥി​യാ​യ അ​ദ്‌​നാൻ ന​വാ​സ് നൽ​കി​യ സ​മ്പാ​ദ്യ​കു​ടു​ക്ക​യു​മാ​ണ് ഗാ​ന്ധി​ഭ​വ​ന്റെ അം​ബാ​സ​ഡർ കൂ​ടി​യാ​യ മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.ആർ. ശ്രീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തിൽ സേ​വ​ന​പ്ര​വർ​ത്ത​കർ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് തു​ക കൈ​മാ​റി​യ​ത്.