photo
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിർ റെഡ് ക്രോസ് കേഡറ്ററുകളിൽ നിന്ന് സ്വരൂപിച്ച ആവശ്യസാധാനങ്ങൾ പ്രഥമാദ്ധ്യാപിക അനിത ഏറ്റു വാങ്ങുന്നു

പുനലൂർ:വയനാട്ടിലെ ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ പുനലൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ സ്കൂളുകളിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളിൽ നിന്ന് സമാഹരിച്ച ആവശ്യസാധനങ്ങൾ ദുരന്ത സ്ഥലത്ത് എത്തിച്ചു നൽകി. ഉപജില്ലയിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശേഖരിച്ച ശേഷം ഉപജില്ല പ്രസിഡന്റ് സി.ജി.കിഷോറിന് പ്രഥമാദ്ധ്യാപിക അനിത കൈമാറി. സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, എസ്.ആർ.ജി.കൺവീനർ ഡി.അനി, സീനിയർ അസി.ആർ.ബിന്ദു, സ്റ്റാഫ് സെക്രട്ടറി സൂസൺ ലൂക്കോസ്, ജെ.ആർ.സി.കൺവീനർ അജിഭാസ്ക്കർ,പി.എം.പ്രവീണ,പ്രീത ബാലചന്ദ്രൻ തുടങ്ങിയ അദ്ധ്യാപകരും അനദ്ധ്യാപകരും ജെ.ആർ.സി കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തു.