കൊല്ലം: എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും എസ്.എൻ.ഡി.പി യോഗം മയ്യനാട് സൗത്ത് 1021-ാം നമ്പർ ശാഖാ സെക്രട്ടറിയുമായ വടക്കേവിള ശ്രീനഗർ-170 റോഷനിൽ കെ.പി.രാജൻ (64) നിര്യാതനായി. ഭാര്യ: എ.വി.സിനി. മക്കൾ: ടിന്റു, ചലഞ്ച്, രാഹുൽ.കെ.രാജ്, ഡോ.റോഷൻ.കെ.രാജ്, റോബിൻ.കെ.രാജ്. മരുമക്കൾ: രഞ്ചു, ബെസ്റ്റി, ആർച്ച അജിത്ത്. പരേതരായ പി.കുഞ്ഞുകൃഷ്ണന്റെയും തങ്കമ്മയുടെയും മകനാണ്. ഇന്ന് രാവിലെ 10 മുതൽ 11 വരെ വടക്കേവിള ശ്രീനഗറിലുള്ള വസതിയിലും തുടർന്ന് മയ്യനാട്ടെ കുടുംബ വീടായ പരുത്തിക്കാവിളയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് മയ്യനാട്ടെ കുടുബ വീട്ടുവളപ്പിൽ.