ചവറ : ചവറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കൃഷ്‌ണൻ നട വാർഡിൽ വയോജനങ്ങൾക്ക് നിയമ ബോധവത്കരണ പരിപാടിയും ആരോഗ്യ പൂർണ ശുചിത്വ സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു.ചെയർപേഴ്‌സൺ പ്രിയ ജോൺ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സുരേഷ് ബാബു ഉദ‌്‌ഘാടനം ചെയ്‌തു. പാലക്കടവ് വാർഡ് മെമ്പർ സരോജിനി സ്വാഗതം പറഞ്ഞു.അഡ്വ.സി.സജീന്ദ്രകുമാർ ,ഡോ.എസ്. പത്മകുമാർ ക്ലാസെടുത്തു. സുരേഷ് ബാബു, ,സരോജിനി,പ്രിയജോൺ എന്നിവർ കിറ്റുകൾ വിതരണം ചെയ്‌തു. പാരാ ലീഗൽ വോളണ്ടിയറും എ.ഡി.എസ് അംഗവുമായ ഗീത, ജില്ലാ മിഷൻ പ്രതിനിധികളായ വീണ,ലെനോറ,രശ്‌മി,ഷാജില, സി.ഡി.എസ് അംഗങ്ങളായ മിനി മോഹൻ,ലിബി എന്നിവർ പങ്കെടുത്തു.