കൊല്ലം: ഉമയനല്ലൂർ തുളസീധരന്റെ ആത്മ നൊമ്പരങ്ങൾ എന്ന ആത്മകഥയുടെ പ്രകാശനം 8ന് രാവിലെ 11ന് കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ മുൻ മന്ത്രി സി.വി.പത്മരാജൻ നിർവഹിക്കും. എസ്.സുധീശൻ പുസ്തകം ഏറ്രുവാങ്ങും.
കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനാകും. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ.ഷാനവാസ് ഖാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, കെ.ആർ.വി.സഹജൻ, എൻ.രാജൻ നായർ, രവിവർമ്മ, എൻ.അലക്സാണ്ടർ എന്നിവർ സംസാരിക്കും. എസ്.വിപിനചന്ദ്രൻ സ്വാഗതവും ഉമയനല്ലൂർ തുളസീധരൻ നന്ദിയും പറയും.
രാവിലെ 9.30ന് ആരംഭിക്കുന്ന കവിഅരങ്ങ് ആറ്റൂർ ശരത്ത്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മണി.കെ.ചെന്താപ്പൂര് അദ്ധ്യക്ഷനാകും. ഡി. ബാബു സ്വാഗതവും ആർ.സുമിത്ര നന്ദിയും പറയും.