ഏരൂർ: ഏരൂർ ഗവ. സ്‌കൂളിലെ ഹെഡ്‌മാസ്‌റ്റർ കരവാളൂർ പൊയ്‌കമുക്കിൽ ഇരമത്ത് പുത്തൻവീട്ടിൽ (അംബിക) സന്തോഷ് കുമാർ (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വെളുപ്പിന് 4ന് പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്രാൻഡിന് സമീപത്തെ കടയിൽ ചായ കുടിച്ച് നിൽക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കരവാളൂർ ഗവ. എൽ.പി.എസ്, പുനലൂർ ഗവ. സ്‌കൂൾ, അഞ്ചൽ വെസ്‌റ്റ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: പ്രിയങ്ക. മക്കൾ: മിഥുൻ.പി.സന്തോഷ്, മേഖ.പി.സന്തോഷ്.