chirakkara

ചിറക്കര: കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി വയനാട്ടിലെ ദുരിത ബാധിതർക്കായി അവശ്യസാധനങ്ങൾ ശേഖരിച്ചു. കടകമ്പോളങ്ങൾ കയറി പ്രവർത്തകർ ശേഖരിച്ച സാധനങ്ങൾ കൊല്ലം ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജുലാലിൽ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, സെക്രട്ടറി ഉണ്ണിക്കൃഷ്‌ണൻ, ബ്ളോക്ക് പ്രസിഡന്റ് ബിജു വിശ്വരാജൻ എന്നിവർ പങ്കെടുത്തു. സി.ആർ.അനിൽകുമാർ, എൻ.സത്യദേവൻ, ശശികുമാർ, കൃഷ്‌ണകുമാരി, മിനി അനിൽകുമാർ, സജന, ശോഭന മോഹൻ, ജയപ്രകാശ്, പത്മപാദൻ, സുരേന്ദ്രൻ, രവീന്ദ്രൻ, സുകേശൻ, ജയിംസ് തോമസ്, പവിത്രൻ അപ്‌‌സര, വിജിൻ, സതീശൻ എന്നിവർ നേതൃത്വം നൽകി.