കൊല്ലം: യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്‌മരണവും മെരിറ്റ് അവാർഡ് വിതരണവും കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. ഫൈസൽ അയത്തിൽ അദ്ധ്യക്ഷനായി. സാക്ഷരത മിഷൻ മുൻ ഡയറക്‌ടർ എം.സുജയ് അനുസ്‌മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്‌തു. വടക്കേവിള മണ്ഡലം പ്രസിഡന്റായി ലിജു ഗോപാലകൃഷ്‌ണണൻ ചുമതലയേറ്റു. മുൻ വടക്കേവിള മണ്ഡലം പ്രസിഡന്റുമാരായ അഷ്‌റഫ് വടക്കേവിള, പട്ടത്താനം ഗോപാലകൃഷ്‌ണൻ, മണക്കാട് സജി ,മണികണ്‌ഠൻ, അഫ്‌സൽ തമ്പോര്, ഉനൈസ് എന്നിവരെ ആദരിച്ചു. ശ്യാം കൂനമ്പായികുളം, അനസ് ഇരവിപുരം, അഡ്വ. നഹാസ്, അസൈൻ പള്ളിമുക്ക്, രാജീവ് പാലത്തറ, അഫ്‌സൽ ബാദുഷ, മണികണ്‌ഠൻ, കൃഷ്‌ണകുമാർ, ബിനോയ് ഷാനൂർ, അയത്തിൽ ഫൈസൽ, വീരേന്ദ്രകുമാർ, രാമഭദ്രൻ പിള്ള, വടക്കേവിള ശശി, കുമാരി രാജേന്ദ്രൻ, കൊട്ടിയം ബാബു, രാഗിണി, സുശീല, രാജി എന്നിവർ നേതൃത്വം നൽകി.