bb-

കൊല്ലം: ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് ചേർന്ന ഒ.ബി.സി മോർച്ച സമ്പൂർണ ജില്ലാ നേതൃയോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിലും 20 ശതമാനം വോട്ട് ലഭിച്ചതിലും ഒ.ബി.സി വിഭാഗത്തിന്റെ പങ്കാളിത്തം വലിയ തോതിൽ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേവലഭൂരിപക്ഷം ലഭിക്കാൻ ഒ.ബി.സി വിഭാഗങ്ങൾ നൽകിയ പിന്തുണയ്ക്കുള്ള അംഗീകാരമാണ് ഈ വിഭാഗത്തിപ്പെട്ടവരിൽ നിന്ന് 27 ജനപ്രതിനിധികൾ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.
ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രകാശ് പാപ്പാടി അദ്ധ്യക്ഷനായി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോമോൻ കീർത്തനം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റുമാരായ സുരേഷ്, രാജീവ്, സുരേന്ദ്രൻ, അനിൽ കല്ലട, പ്രദീപ്, സുഭദ്ര എന്നിവർ സംസാരിച്ചു.