kulanb-
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്റെ നേതൃത്വത്തിൽ ജില്ലാ മൃഗാശുപത്രിയിൽ നടന്ന അഞ്ചാംഘട്ട കുളമ്പുരോഗ-ചർമ്മമുഴ പ്രതിരോധ കുത്തിവയ്പ്പ്

കൊല്ലം: കുളമ്പുരോഗം, ചർമ്മമുഴ എന്നിവയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ
ഉദ്ഘാടനം ചെയ്തു.
കർഷകരുടെ ഭവനങ്ങൾ സന്ദർശിച്ച് കുത്തിവയ്പ് നൽകാൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 140 സ്ക്വാഡുകൾ രൂപീകരിച്ചു. 119193 കാലികളെ കുത്തിവയ്പിന് വിധേയമാക്കും. ഇതിൽ 8658 എരുമകളും ഉൾപ്പെടും. 30 ദിവസത്തെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിനാണ് ഇത്തവണ നടത്തുന്നത്.
ആകസ്മികമായുണ്ടാക്കുന്ന കുത്തിവയ്പ് അപകടങ്ങൾ നേരിടാൻ 20 അംഗ വെറ്ററിനറി സർജന്മാരുടെ ദ്രുതകർമ്മസേനയെയും രൂപീകരിച്ചിട്ടുണ്ട്.

കുത്തിവയ്പ്പിന് ശേഷം ഉരുക്കളുടെ ചെവിയിൽ ടാഗ് പതിപ്പിക്കും. ഒപ്പം ഹെൽത്ത് കാർഡും നൽകും. ജില്ലയിലെ 68 പഞ്ചായത്തുകൾ, നാല് നഗരസഭകൾ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ നടക്കുന്നത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ അദ്ധ്യക്ഷനായി. അസി. പ്രോജക്ട് ഓഫീസർമാരായ ഡോ. സിനിൽ, ഡോ. വിനോദ് ചെറിയാൻ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആർ.ഗീതാറാണി എന്നിവർ സംസാരിച്ചു.

നാലുമാസത്തിൽ താഴെ പ്രായമുള്ള കിടാങ്ങൾ, രോഗമുള്ള പശുക്കൾ, പ്രസവിക്കാറായവ എന്നിവയെ കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കി.

ഡോ. ഡി.ഷൈൻകുമാർ

ജില്ല മൃഗസംരക്ഷണ ഓഫീസർ