കൊല്ലം: കർബല ജംഗ്ഷനും കൊല്ലം -തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ഫുട് ഓവർ ബ്രിഡ്ജ് തുറന്ന് കൊടുക്കണമെന്ന് കേരള ജനകീയ ഉപഭോക്തൃ സമിതി കൊല്ലം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, കൊല്ലം കൺസ്യൂമർ കമ്മിഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, പെരിനാട് ഗ്രാമ ന്യായാലയത്തിലും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിലും കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജനറൽ സെക്രട്ടറി ലൈക്ക്.പി.ജോർജ് അദ്ധ്യക്ഷനായി. പ്രസിഡന്റ് അഡ്വ. എം.പി.സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ആർ.സുമിത്ര സ്വാഗതവും ജി.ശർമ്മ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ആർ.ജയകുമാർ (പ്രസിഡന്റ്), അയത്തിൽ സുദർശനൻ, കെ.വത്സല (വൈസ് പ്രസിഡന്റ്), ജി.ശർമ്മ (സെക്രട്ടറി), എ.നാസറുദ്ദീൻ, കെ.വിനോദ് കുമാർ (ജോ. സെക്രട്ടറി), സുരേഷ് കുമാർ പെരുമ്പുഴ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.