കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ ടീമുകൾ 13ന് മുമ്പായി സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം 691 601 എന്ന വിലാസത്തിലോ 0474 270 3093, 9961034421 എന്നീ നമ്പരുകളിലോ രജിസ്റ്റർ ചെയ്യണം. ഒന്നാം സ്ഥാനം നേടുന്ന സ്കൂളിന് ഡി.ദിലീഷ് കുമാർ സ്മാരക എവർ റോളിംഗ് ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമംഗങ്ങൾക്ക് ക്യാഷ് അവാർഡും ബഹുമതിപത്രവും പുസ്തകവും സമ്മാനമായി നൽകും.