കൊല്ലം : കെ.എം.എം.എല്ലിലെ ഡയറക്ട് കോൺട്രാക്ട് വർക്കേഴ്സിനെ സ്ഥിരപ്പെടുത്തണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ജീവനക്കാരെ കമ്പനിയിൽ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ യോഗത്തിൽ ഐ.എൻ.ടി.യു.സി നേതാവ് കെ.സുരേഷ് ബാബു അദ്ധ്യക്ഷനാകും. കോലത്ത് വേണുഗോപാൽ , അൻസർദീൻ എസ്.ടി.യു ,സി.പി. സുധീഷ് കുമാർ , സന്തോഷ് തുപ്പാശ്ശേരി, ജസ്റ്റിൻ ജോൺ , താഷ്ക്കന്റ്, മനോജ് മോൻ,മാമൂലയിൽ സേതു കുട്ടൻ , കിണറുവിള സലാഹുദീന്റ, അൻവർ കാട്ടിൽ, താജ് പോരുക്കര,എച്ച്.എ. ലത്തീഫ്, രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.