a
വെളിനല്ലൂർ ഗവ.എൽ.പി സ്കൂളിൽ സൗജന്യ പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു

ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. ഉദ്ഘാടനം ഓയൂർ ഗവ.എൽ.പി. എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഗവ.യു.പി.എസ് കരിങ്ങന്നൂർ, ഗവ.എൽ.പി.എസ് ചെറിയവെളിനല്ലൂർ, ഗവ.എൽ.പി.എസ് നെട്ടയം,ഗവ.എൽ.പി.എസ് ഓയൂർ, ഗവ.എൽ.പി.എസ് ഉഗ്രൻകുന്ന് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബി.ബിജു,എച്ച്.സഹീദ് , ഗ്രാമപഞ്ചായത്തംഗം കെ.ലിജി,ഹെഡ്മിസ്ട്രസ് അമ്പിളി, പി.ടി.എ പ്രസിഡന്റ് കിരൺ ബാബു, എം.പി.ടി.എ പ്രസിഡന്റ് അതുല്യ, സ്റ്റാഫ് സെക്രട്ടറി ലതി കുമാരി എന്നിവർ സംസാരിച്ചു.