ns-

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിലെ കാന്റീൻ കരാറുകാരനും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. കരാറുകാരൻ എഴുകോൺ സ്വദേശി കെ.ജി.കോശിയും 25 ജീവനക്കാരും ചേർന്നാണ് തുക നൽകിയത്. കോശിയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ കെ.ഓമനക്കുട്ടൻ, അഡ്വ. പി.കെ.ഷിബു, സെക്രട്ടറി പി.ഷിബു എന്നിവർ പങ്കെടുത്തു.