കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര (ചെയർമാൻ), കെ.എം.ജലീൽ (വൈസ് ചെയർമാൻ), ജോയ് പഴമഠം (കൺവീനർ), ജില്ലാ പ്രസിഡന്റുമാർ (ജോ. കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പരവൂർ ഹാരിസ് ജൂവലറി ഉടമ ടി.മിഥിലാജ് ആദ്യ സംഭാവനയായി 10 ലക്ഷം രൂപ നൽകി. എസ്.രാധാകൃഷ്ണൻ, ടി.മിഥിലാജ്, അഡ്വ.കെ.എ. ദിൽഷാദ്, എസ്.രാമാനുജം, പി.സി.കുര്യാക്കോസ്, സതീഷ് ആനന്ദ, നജീബ് ചെന്താപ്പൂർ, അഡ്വ. ഹിലാൽ മേത്തർ, എബി ജോസഫ്, ആർ.ഗോപാലകൃഷ്ണൻ, കെ.വിജയ് ചന്ദ്രൻ, എസ്.നാഗരാജൻ, വൈ.യു.പ്രദീപ് പ്രീമ, അനിൽ വനിത, ഹരിചന്ദ്ര ബാബു, ഗിരീഷ്, സനൽ പരവൂർ, ജി.സ്വാമിനാഥൻ, പ്രദീപ് പ്രിൻസ്, തുളസി ആചാരി, ഷാജി കുന്നുംപുറം, ദീപു ശരവണൻ എന്നിവർ ജില്ലയിലെ ഫണ്ട് പിരിവിന് നേതൃത്വം നൽകും.