കൊട്ടാരക്കര: സായാഹ്നദീപം ദൈവസഭ പ്രസിഡന്റും ഓവർസിയറുമായ കരിക്കം ചെറുകര വീട്ടിൽ പാസ്റ്റർ ജോൺ വർഗീസ് (78) നിര്യാതനായി. സംസ്കാരം 9ന് ഉച്ചയ്ക്ക് 12ന് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ജോൺ. മക്കൾ: പാസ്റ്റർ ബിജു ജെ.വർഗീസ് (വൈസ് പ്രസിഡന്റ്, സയാഹ്നദീപം ദൈവസഭ), റൂബി ബിജു. മരുമക്കൾ: മിൻസി ബിജു (അദ്ധ്യാപിക, കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ), ബിജു ബേബി (എൻജിനിയർ, ഷാർജ).