തൊ​ടി​യൂർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ബി​ന്ദു രാ​മ​ച​ന്ദ്ര​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു.ഡി.എ​ഫ് നോ​ട്ടീ​സ് നൽ​കി. യു.ഡി.എ​ഫ് പാർ​ല​മെന്റ​റി പാർ​ട്ടി തീ​രു​മാ​ന​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് തൊ​ടി​യൂർ വി​ജ​യൻ, ക്ഷേ​മ​കാ​ര്യ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ സി.ഒ.ക​ണ്ണൻ, പ​ഞ്ചാ​യ​ത്തം​ഗം കെ.ധർ​മ്മ​ദാ​സ് എ​ന്നി​വർ ചേർ​ന്നാ​ണ് ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് നൽ​കി​യ​ത്.15 പ്ര​വൃ​ത്തി ദി​വ​സ​ങ്ങൾ​ക്ക​കം അ​വി​ശ്വാ​സം ചർ​ച്ചയ്‌​ക്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. പ​ഞ്ചാ​യ​ത്തി​ലെ 12 യു.ഡി.എ​ഫ് അം​ഗ​ങ്ങ​ളും ഒ​പ്പ് വ​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സാ​ണ് നൽ​കിയത്.
വൈ​സ് പ്ര​സി​ഡന്റാ​യി​രു​ന്ന സി.പി.എ​മ്മി​ലെ സ​ലീം മ​ണ്ണേ​ലി​ന്റെ നി​ര്യാ​ണത്തെ തുട‌ർന്ന് ഒ​ഴി​വു​വ​ന്ന പു​ലി​യൂർ വ​ഞ്ചി​വെ​സ്റ്റ് ഒ​ന്നാം വാർ​ഡിൽ ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പിൽ യു.ഡി.എ​ഫ് സ്ഥാ​നാർ​ത്തി ന​ജീം മ​ണ്ണേൽ വി​ജ​യി​ച്ച​തോ​ടെ യു.ഡി.എ​ഫ് 12, എൽ.ഡി.എ​ഫ് 11 എ​ന്നി​ങ്ങ​നെ​യാ​യി ഇ​രു ഭാ​ഗ​ത്തേ​യും അം​ഗ​ ബ​ലം. യു.ഡി.എ​ഫ് ഒ​ഴി​കെ മ​റ്റ് ഘ​ട​ക ക​ക്ഷി​കൾ​ക്കൊ​ന്നും പ​ഞ്ചാ​യ​ത്തിൽ പ്രാ​തി​നി​ധ്യ​മി​ല്ല