കൊല്ലം: യുവമോർച്ചയുടെ പരാതിയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് വിവിധ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് ഇന്ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യു മാറ്റിവച്ചു.

പി.എസ്.സി മുഖേനയല്ലാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന സർക്കാർ നിർദ്ദേശം മറികടന്ന് ജില്ലാ ആശുപത്രിയിൽ നേരിട്ട് നിയമനത്തിന് ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കളം കളക്ടർക്കും ഡി.എം.ഒയ്ക്കും പരാതി നൽകി. ഇതിന് പിന്നാലെ ഇന്റർവ്യു മാറ്റിവച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു.