പുനലൂർ: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പുനലൂർ പാപ്പന്നൂർ സ്വദേശിയായ സൈനികൻ സേതു ലാലിന് വോയിസ് ഒഫ് പുനലൂർ കൂട്ടായ്മ സ്നേഹാദരവ് നൽകി. ചടങ്ങിൽ തെന്മല പഞ്ചായത്ത് മെമ്പർ അനീഷ് തൊടിയിൽ അലിയാർ, പുനലൂർ നഗരസഭ പ്ലാച്ചേരി വാർഡ് കൗൺസിലർ ജ്യോതി സന്തോഷ് എന്നിവർ വോയിസ് ഒഫ് പുനലൂരിന് വേണ്ടി ഉപഹാരം സമർപ്പിച്ചു. ഷാഫി പുനലൂർ, അഭിരാം സുന്ദർ, മഹേഷ് ഭഗത് എന്നിവർ പങ്കെടുത്തു.