abhilash
അഭിലാഷ്

കൊല്ലം: ഉത്സവാഘോഷ യാത്രയ്ക്കിടെ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരിനാട് ഇടവട്ടം പ്ലാവിള കിഴക്കതിൽ അഭിലാഷാണ് (27, ചന്തു) അറസ്റ്റിലായത്. ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിലെ ഉത്സവ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ ജനുവരി 26ന് രാത്രി 9.30ന് മുൻവൈരാഗ്യതെ തുടർന്ന് അഭിലാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇടവട്ടം സൊസൈറ്റിമുക്കിന് സമീപം പ്ലാവിള വീട്ടിൽ ആദർശിനെ (28) പൂജപ്പുര ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ വീട്ടിലേക്കു മടങ്ങും വഴി തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നാണ് കേസ്. മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.