കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിന്റെയും അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെയും (അസാപ്) സംയുക്താഭിമുഖ്യത്തിൽ ഷോർട്ട് ടൈം സ്കിൽ ഡെവലപ്പ്മെന്റ് കോഴ്‌സുകൾ ഈ മാസം ആരംഭിക്കും. ജാവ പ്രോഗ്രാമിംഗ്, സി ആൻഡ് സി പ്ലസ് പ്ലസ് പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ടാലി, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഐ.ടി ഹാർഡ്‌വെയർ സപ്പോർട്ട് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.perumonec.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8891174195.