കൊല്ലം: പി.എസ്.ബാനർജി ഫൗണ്ടേഷൻ പുരസ്കാരം നാടൻപാട്ടുകാരൻ രമേശ് കരിന്തലക്കൂട്ടത്തിന്. പതിനായിരം രൂപയും അജയൻ കടമ്പൂർ രൂപകല്‌പന ചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ് അവാർഡ്.
മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 9ന് വരയോളം ചിത്രപ്രദർശനം ആർട്ട് സെമിനാർ, 10ന് ചിത്രരചനാ മത്സരം, ഫോക്ക് സെമിനാർ, പ്രമുഖ നാടൻപാട്ട് ഗായകർ അണിനിരക്കുന്ന പാട്ടോളം എന്നിവ നടക്കും. 11ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അവാർഡ് സമ്മാനിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പി.കെ. ഗോപൻ, ജെ.ശൈലജ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പങ്കെടുക്കും. അഭിലാഷ് ആദി സ്വാഗതവും ശങ്കരൻകുട്ടി നന്ദിയും പറയും.
പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ പി.കെ.അനിൽകുമാർ, ബാനർജി അക്കാഡമി പ്രസിഡന്റ് സഞ്ജയ് പണിക്കർ, സെക്രട്ടറി അഭിലാഷ് ആദി, മത്തായി സുനിൽ, ബൈജു മലനട എന്നിവർ പങ്കെടുത്തു.