photo
എസ്.എൻ.ഡി .പി യോഗം ഭരണിക്കാവ് 2234-ാം നമ്പർ മുതുപിലാക്കാട് ശാഖയിലെ വാർഷിക പൊതുയോഗവും ശാഖാ കമ്മിറ്റി തിരഞ്ഞെടുപ്പും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ഭരണിക്കാവ് 2234-ാം നമ്പർ മുതുപിലാക്കാട് ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ മുഖ്യപ്രഭാഷണവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. ഡൽഹി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എം.ആർ.കോമളകുമാരൻ ആത്മീയ പ്രഭാഷണം നടത്തി. എംപ്ലോയീസ് ഫാറം സെക്രട്ടറി എൽ.ലീന തയ്യൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. എംപ്ലോയിസ് ഫാറം പ്രസിഡന്റ് അനിൽകുമാർ പഠനോപകരണ വിതരണം നടത്തി. യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ യൂണിയൻ കമ്മിറ്റി അംഗം അജിത്കുമാർ, എംപ്ലോയീസ് ഫോറം ജില്ലാ കമ്മിറ്റി അംഗം ഷാജി എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ശാഖാഭരവാഹികളായി പ്രസിഡന്റ് ആർ.പ്രകാശ്, വൈസ് പ്രസിഡന്റ് എൻ.സജി, സെക്രട്ടറി ആർ.തുളസീധരൻ , യൂണിയൻ കമ്മിറ്റി അംഗം ബി.അജിത് കുമാർ എന്നിവരെയും വിനിതാസംഘം ഭാരവാഹികളായി പ്രസിഡന്റ് സിനി , വൈസ് പ്രസിഡന്റ് ശശികല , സെക്രട്ടറി ദീപ, ട്രഷറർ അനിതാ ശശി എന്നിവരെയും എംപ്ളോയീസ് ഫാറം ഭാരവാഹികളായി അനിത(പ്രസിഡന്റ്), മഞ്ജുഷ (വൈസ് പ്രസിഡന്റ്), അരുൺ (സെക്രട്ടറി),അമൽ അനിൽ (ജോയിന്റ് സെക്രട്ടറി ), രമാ തുളസി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.