കൊല്ലം: വ്യത്യസ്തമായ പ്രമേയങ്ങൾ ആവിഷ്‌കരിച്ചു എന്നതാണ് നൂറനാട് ഹനീഫയുടെ പ്രത്യേകതയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ നൂറനാട് ഹനീഫിന്റെ പതിനെട്ടാം ചരമവാർഷികദിനവും പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാദ്ധ്യമങ്ങൾ ഉരുണ്ട ഭൂമിയെ ഇന്ന് അടിച്ച് പരത്തുകയാണ്. എന്തും പറയാവുന്ന അവസ്ഥയാണിപ്പോൾ. മതം എന്നത് മോശം വാക്കായി. വിഷയ സ്വീകരണത്തിലുള്ള ജനാധിപത്യ ബോധമാണ് നൂറനാട് ഹനീഫയെ മറ്റ് എഴുത്തുകാരുമായി വേറിട്ട് നിറുത്തുന്നതെന്നും എൻ.എസ്.മാധവൻ ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനായി. മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തി. നൂറനാട് ഹനീഫ് അനുസ്മരണസമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം ലിബിൻ രാജിന് എൻ.എസ്.മാധവൻ സമ്മാനിച്ചു. പ്രതാപ്.ആർ.നായർ ആശംസാപ്രസംഗം നടത്തി. സമിതി കൺവീനർ ജി.അനിൽകുമാർ സ്വാഗതവും ആർ.വിപിൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.