പടി. കല്ലട: ശൂരനാട് ചക്കുവള്ളി മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ചിറയിൽ പൊതുപ്രവർത്തകനും (ഐ.എൻ.ടി.യു.സി ശൂരനാട് സൗത്ത് മണ്ഡലം പ്രസിഡന്റ്, എൻ.എസ്.എസ് ശ്രീ മഹാദേവ കരയോഗം ഭാരവാഹി, പതാരം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും കരാറുകാരനുമായ ശൂരനാട് പതാരം ശ്രീ ശിവംവീട്ടിൽ ഗിരീഷ് കുമാന്റെ (50) മൃതദേഹം കണ്ടെത്തി. വൈകിട്ട് മൂന്നോടെ ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ ലഭിച്ച വിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ എത്തിയ സംഘം മൃതദേഹം കരയ്ക്കെടുത്തു. ശൂരനാട് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ഭാര്യ: വിജയലക്ഷ്മി. വിദ്യാർത്ഥികളായ ഹരീഷ്, നിധീഷ് എന്നിവരാണ് മക്കൾ.