കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 2469-ാം നമ്പർ കാരയ്ക്കാട് ശാഖയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വിനോദ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ് റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. യൂണിയൻ കൗൺസിൽ അംഗങ്ങൾ പാങ്ങലുകാട് ശശിധരൻ, എസ്. വിജയൻ എസ്. സുധാകരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനു ഈയ്യക്കോട് എന്നിവർ സംസാരിച്ചു.ശാഖ ഭാരവാഹികൾ പി. വിനോദ് (പ്രസിഡന്റ് ), സതീശൻ ( വൈസ് പ്രസിഡന്റ് ), ജി. എസ്.ബാബുരാജ് (സെക്രട്ടറി ),
എസ്.സുധാകരൻ (യൂണിയൻ കമ്മിറ്റി അംഗം ), പി.അനി, എസ്.സുരേഷ് ബാബു, എസ്.മോളി, രാജേന്ദ്രൻ
ഭാസുരാങ്കി, ബീന,ആർ.യമുന, എസ്.ലൈല, എം.ശോഭന, പി.വസന്ത ( കമ്മിറ്റി അംഗങ്ങൾ )