കൊല്ലം: വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. ഇന്നലെ രാവിലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ പി.എം.ജെ.എഫ് ജെയ്ൻ.സി.ജോബ് വിദ്യാർത്ഥികൾക്ക് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ക്ലബ് കൊല്ലം എം.എ.ജെ.എസ് വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിൽ നടപ്പാക്കുന്ന റീഡിംഗ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് എന്റെ കൗമുദി പദ്ധതിക്ക് തുടക്കമിട്ടത്. ചടങ്ങിൽ കൊല്ലം ലയൺസ് ക്ലബ് എം.ജെ.എസ് പ്രസിഡന്റ് ലയൺ ഓമനകുമാർ, ലയൺ യൂജിൻ, ലയൺ അഡ്വ. സനൽ വാമദേവൻ, ഉണ്ണിക്കൃഷ്ണൻ, പി.വി.ജയകുമാർ, സ്‌കൂളിലെ പ്രഥമാദ്ധ്യാപിക ആർ.അജിത, പി.ടി.എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ്, സീനിയർ അസിസ്റ്റന്റ് വി.വിദ്യ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലം ലയൺസ് ക്ലബ് എം.ജെ.എസാണ് സ്‌കൂളിലേക്ക് പത്രം സ്‌പോൺസർ ചെയ്തിരിക്കുന്നത്.