കൊല്ലം: കവി അഞ്ചൽ ദേവരാജൻ എഴുതി പഠനം മുഖത്തലയുടെ കാവ്യഭൂമിക എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചുപിലാംമൂട്ടിലെ കെ.സി (എൻ.പരമേശ്വരൻ) സാംസ്‌കാരിക കേന്ദ്രം ആൻഡ് ലൈബ്രറിയിൽ 15ന് രാവിലെ 10ന് നടക്കും. ലൈബ്രറി പ്രസിഡന്റ് പി.രഘുനാഥൻ അദ്ധ്യക്ഷനാകും. ആമ്പാടി സുരേന്ദ്രൻ പ്രകാശനം ചെയ്യും. അപ്പു മുട്ടറ പുസ്തകം ഏറ്റുവാങ്ങും. മുരുകൻ പാറശേരി, പി.ഉഷാ കുമാരി, കലാക്ഷേത്രം രഘു, വി.എസ്.പ്രസാദ് പെരിനാട് എന്നിവർ സംസാരിക്കും. അഞ്ചൽ ദേവരാജൻ മറുപടി പറയും. ലൈബ്രറി സെക്രട്ടറി എ.എ.ലത്തീഫ് സ്വാഗതവും ജോ. സെക്രട്ടറി ആശ്രാമം ഓമനക്കുട്ടൻ നന്ദിയും പറയും.