കൊല്ലം: കയർ സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രവർത്തന മൂലധനം നൽകണമെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. കയർ തൊഴിലാളി ഫെഡറേഷൻ യു.ടി.യു.സി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എസ്.രമേശൻ അദ്ധ്യക്ഷനായി. തോമസ് ജോസഫ്, കെ.എസ്.വേണുഗോപാൽ, ഇടവനശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, കെ.സിസിലി, ആർ.സുനിൽ, ടി.കെ.സുൽഫി, ബി.രാജശേഖരൻ, എം.എസ്.ഷൗക്കത്ത്, എം.എസ്.ഗോപകുമാർ, ചെങ്കുളം ശശി, രാജു, ഞാറക്കൽ സുനിൽ, ബിജു.ആർ.നായർ, കെ.ജയകുമാർ, ബിജു ലക്ഷ്മികാന്തൻ, പൂന്തുറ സജീവ്, അജിത്ത് അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.എസ്.രമേശൻ (പ്രസിഡന്റ്), കുരീപ്പുഴ മോഹനൻ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.