കൊല്ലം: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ കായിക പ്രേമികൾക്കും അത്‌ലറ്റിക്‌സ് ഓഫീഷ്യലുകൾക്കുമായി ഏകദിന സ്‌പോർട്‌സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. 10ന് രാവിലെ 9.30ന് ബീച്ച് റോട്ടറി ഹാളിൽ ആരംഭിക്കുന്ന ക്ലിനിക് വൈകിട്ട് 4ന് അവസാനിക്കും. അസോസിയേഷൻ പ്രസിഡന്റ് ബി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. കെ.കെ.ഷാജഹാൻ ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്‌ട്ര ഓഫീഷ്യലുകളായ ജോർജ് ഷിൻഡെ, ശ്രീകുമാർ എന്നിവർ ക്ലിനിക്കിന് നേതൃത്വം നൽകും. രജിസ്‌ട്രേഷന് 9446350287 എന്ന നമ്പരിൽ ബന്ധപ്പെടാം.