കൊല്ലം: കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചാത്തന്നൂർ യൂണിറ്ര് വാർഷികവും കുംടബ സംഗമവും 10ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തോഡോക്‌സ് പാരിഷ് ഹാളിൽ ജില്ലാ സെക്രട്ടറി എൻ.സദൻ ഉദ്‌ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി ശിവൻകുട്ടി പിള്ള മുഖ്യ പ്രഭാഷണം നടത്തും. മഹിളാ വിംഗ് താലൂക്ക് പ്രസിഡന്റ് ഷേർളി യോഹന്നാൻ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യും. കെ.ശരത്‌ചന്ദ്രൻ പിള്ള, വി.കെ.അനീഷ് എന്നിവർ സംസാരിക്കും. യൂണിറ്റ് സെക്രട്ടറി കെ.സുഗുണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.ഗീവർഗീസ് നന്ദിയും പറയും. കുട്ടികളും സ്‌ത്രീകളും കലാപരിപാടികൾ അവതരിപ്പിക്കും.