കൊല്ലം: കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബധിര, മൂക ദമ്പതികളായ എം.കെ. മഹേഷിന്റെയും ആർ.സ്മിതയുടെയും മ്യൂറൽ ആൻഡ് ഓയിൽ പെയിന്റിംഗ് പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു. ഈ മാസം 10, 11 തീയതികളിൽ കൊല്ലം ഫൈൻ ആർട്ട്സ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനം. 15ന് രാവിലെ 10ന് കൊല്ലം ഫാസ് അങ്കണത്തിൽ പ്രസിഡന്റ് പ്രതാപ്.ആർ.നായർ പതാക ഉയർത്തും. 19ന് വൈകിട്ട് 6.30ന് ഫാസ്- കല സംയുക്ത പ്രതിമാസ പരിപാടിയായി സോപനം ഓഡിറ്റോറിയത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം. 31ന് വൈകിട്ട് 5ന് ഫാസ് ഹാളിൽ സംഗീത പരിപാടി.