കൊല്ലം: തൃശൂർ, കോട്ടയം ജില്ലകളിലെ നാലമ്പലങ്ങൾ സന്ദർശിക്കുന്ന കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലിന്റെ തീർത്ഥാടന യാത്രകൾ അവസാന ലാപ്പിൽ. ആഗസ്റ്റ് 10 നും 15 നും കോട്ടയത്തേക്കും ആഗസ്റ്റ് 8 നും 13 നും തൃശൂരേക്കും കൊല്ലത്ത് നിന്ന് യാത്രകൾ ഉണ്ടായിരിക്കും. രാവിലെ 5ന് ആരംഭിക്കുന്ന കോട്ടയം നാലമ്പല യാത്രകൾ രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്നക്ഷേത്രം, എന്നിവ സന്ദർശിച്ച ശേഷം രാത്രി 8 ഓടെ കൊല്ലത്ത് മടങ്ങിയെത്തും. തൃപ്രയാർ ശ്രീരാമക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്ന തൃശൂർ നാലമ്പല യാത്രകൾ രാത്രി 8ന് ആരംഭിച്ച് പിറ്റേന്ന് വൈകിട്ട് 5 ഓടെ മടങ്ങിയെത്തും. ഫോൺ: 9747969768.